Thursday, May 1, 2008

കണ്ണീര്‍.....

കാണാന്‍ ഏറെയുണ്ടു കണ്ണീര്‍....
എന്നാല്‍ ഇല്ല കാഴ്ച അതിനായി.
കേള്‍ക്കാനും ഉണ്ട് , ഏറേ കരച്ചില്‍...
ഒരു യുവ കവി കണ്ണീരില്‍ കുറീക്കുന്നു കവിതകള്‍..
അര്‍ബുദം വിതച്ച വേദന മറക്കാന്‍ ഒപ്പം ചികിത്സിക്കാന്‍,ജീവിക്കാന്‍.
കേള്‍ക്കാം നമുക്കാ ദീനരോദനം,കാണാ‍മാ കണ്ണീര്‍...
നല്‍കാം ഒരല്പം സാന്ത്വനം.
you can help K.M Sudheesh.... he is a poet requesting help for cancer treatment.

13 comments:

കണ്ണൂരാന്‍ - KANNURAN said...

പോസ്റ്റു ചെയ്യുന്നതിനു മുന്‍പെ നോട്ട് പാഡില്‍ ടൈപ്പ് ചെയ്തു അക്ഷരതെറ്റുകള്‍ തിരുത്തി ചെയ്താല്‍ നന്നായിരുന്നു.

കാണാന്‍ ഏറെയുണ്ടു കണ്ണീര്‍....
എന്നാല്‍ ഇല്ല കാഴ്ച അതിനായി.
കേള്‍ക്കാനും ഉണ്ടു ഏറേ കരച്ചില്‍...
ഒരു യുവ കവി കണ്ണീരില്‍ കുറീക്കുന്നു കവിതകള്‍..
അര്‍ബുദം വിതച്ച വേദന മറക്കാന്‍ ഒപ്പം ചികിത്സിക്കാന്‍,‍ജീവിക്കാന്‍.
കേള്‍ക്കാം നമുക്കാ ദീനരോദനം, കാണാ‍മാ കണ്ണീര്‍...
നല്‍കാം ഒരല്പം സാന്ത്വനം.

ഫോണ്ടിന്റെ കളര്‍ ചുവപ്പു നല്‍കിയതു കൊണ്ട് വായിക്കാന്‍ പ്രയാസമുണ്ട്. അതും ദയവായി മാറ്റുക.
എഴുത്തു തുടരട്ടെ, ഹാപ്പി ബ്ലോഗിംഗ്..

John honay said...
This comment has been removed by the author.
John honay said...

കണ്ണൂരാന് എന്റെ പിന്തുണ

നന്ദു said...

ദീപക്,
സുധീഷിന്റെ മറ്റു വിവരങ്ങള്‍ കൂടെ ചേര്‍ക്കായിരുന്നില്ലെ?..

ഓ.ടോ: എന്തായി പുതിയ മാഗസീന്‍??

Areekkodan | അരീക്കോടന്‍ said...

ഹാപ്പി ബ്ലോഗിംഗ്..

Unknown said...

കടന്നു വരു ഐശ്വര്യമായി കടന്നു വരു
ആശംസകള്‍

നിലാവര്‍ നിസ said...

സുധീഷിന് എന്താ പറ്റിയത്?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സൂധീഷിനെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളോടെ ആയിരുന്നു എഴുതേണ്ടിയിരുന്നത്. ഈ വരികള്‍ വായിക്കുന്നവര്‍ക്ക് പ്രത്യെകിച്ചൊന്നും മനസ്സിലാവില്ല.


http://boologakarunyam.blogspot.com/2008/05/blog-post_22.html

ഈ ലിങ്ക് നോക്കൂ, എത്ര നന്നായി എല്ലാം പറഞ്ഞിരിക്കുന്നു

Magician RC Bose said...

വരവറിയിക്കുകയാണ് .
പുതിയൊരു പാവപ്പെട്ടവനാണ്
നമ്മുടെ മലയാളം നെറ്റിലുണ്ടെന്നറിഞ്ഞുള്ള വരവാണ്.
ബൂലോഗത്തുള്ള എല്ലാറ്റിനോടും സ്നേഹമെന്ന മണ്ടത്തരം മാത്രമെ കൈലുള്ളു.
കാണാം.

ഉപാസന || Upasana said...

Nalla Aazayamunde.
Keep it up
:-)
Upasana

നവരുചിയന്‍ said...

അമൃത ടി വി എല്ലാവര്ക്കും കാണാന്‍ പറ്റിലാലോ ... അപ്പൊ കുറച്ചു ആ പരുപാടിയുടെ ഒരു ചുരുക്കെഴുത്ത് കൂടെ ആവാമായിരുന്നു ...ഭാവുകങ്ങള്‍ ദീപക്ക് സര്‍

കുതിരവട്ടന്‍ | kuthiravattan said...

http://kaanaappuram.blogspot.com/

Unknown said...

ദീപക്‌,
ഈ ബ്ലോഗ്‌ ഇന്നാണു കാണുന്നത്‌. താങ്കളുടെ രചനകൾ മുമ്പേ വായിച്ചിട്ടുണ്ടെങ്കിലും.

എന്റെ അറിവിൽ, കാണാപ്പുറം എന്ന പേരിൽ ആരംഭിച്ചിട്ടുള്ള മലയാളം ബ്ലോഗുകൾ ഇതുകൂടിച്ചേർത്ത്‌ ഇപ്പോൾ മൊത്തം മൂന്നെണ്ണമായി.

(1) ആദ്യം, 2006 ആഗസ്തിൽ, 'ആർ. നകുലൻ'
അതു ഞാൻ തന്നെയാണ്‌.
മാദ്ധ്യമപ്രവർത്തകനല്ല.
പക്ഷേ ചില മാദ്ധ്യമങ്ങളിൽ എഴുതിയിട്ടുണ്ട്‌.
മാദ്ധ്യമ നിരീക്ഷണം മുഖ്യഹോബി.
http://kaanaappuram.blogspot.com

(2) പിന്നീട്‌, 2006 ഡിസംബറിൽ, 'എം. അഷ്‌റഫ്‌ '.
മാദ്ധ്യമപ്രവർത്തകനാണ്‌.
'മാധ്യമ'ത്തിൽത്തന്നെ തുടക്കം.
ഇപ്പോൾ 'മലയാളം ന്യൂ'സിൽ.
http://kaanappuram.blogspot.com

(3) പിന്നീട്‌, 2008 ഏപ്രിലിൽ, 'ദീപക്‌ ധർമ്മടം' (താങ്കൾ).
മാദ്ധ്യമപ്രവർത്തകനാണ്‌.
http://kanappuram.blogspot.com

ഇതിനിടയ്ക്ക്‌, 2007 മെയ്‌ മാസത്തിൽ ശ്രീ. ജോസ്‌ ജോസഫ്‌ (അദ്ദേഹവും മാദ്ധ്യമപ്രവർത്തകൻ) ആരംഭിച്ച ഒരു ബ്ലോഗിനും കാണാപ്പുറം എന്ന പേരുമായി ബന്ധമുണ്ട്‌. ആ പേരിൽ മലയാളമനോരമയുടെ ഡൽഹി എഡിഷനിൽ വരുന്ന കാർട്ടൂൺ പംക്തി അതിന്റെ ഉടമ തന്നെ ബ്ലോഗിലിടുന്നതാണത്‌.
http://jose-cartoons.blogspot.com

മൊത്തത്തിൽ, മാദ്ധ്യമങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നവർക്കാണ്‌ ഈ പേരിനോടൊരു പ്രണയമെന്നൊരു തോന്നൽ.

എന്തായാലും, ബ്ലോഗ്‌ ലോകത്തേയ്ക്കു സ്വാഗതം. എല്ലാ ആശംസകളും.

സ്നേഹപൂർവ്വം,