Wednesday, April 30, 2008

പാനൂര്‍

പാനൂര്‍...
ഇത് പാനൂര്‍
ഇങ്ങ് വടക്കെ കണ്ണൂരില്‍
കണ്ണീരുമായൊരു പാനൂര്‍
പായുന്നു,പാഞ്ഞുവെട്ടുന്നു
നരന്‍, നരാധമനെന്നപോല്‍.
കാവിയുണ്ട്,ചുവപ്പുണ്ട്...
നിറമുണ്ട്,നിറമില്ലാത്തോരുണ്ട്
ഇവിടെ പിടയാന്‍ , പിടഞ്ഞു മരിച്ചീടാന്‍
കൊല്ലുന്നവനും കൊല്ലപ്പെടുന്നവനുമെല്ലാം
ഒരു മകന്‍,ഒരു സോദരന്‍
അല്ലല്ല ഒരു അച്ചന്‍...
നിയമമുണ്ട്,നിയമപാലകരുണ്ടീ നാട്ടില്‍
അതിന്മേലുണ്ട് ഭരണകൂടവും
എന്നാലില്ലല്പം സമാധാനം
ഇല്ലില്ല ശാന്തി ഈ നാട്ടില്‍..

12 comments:

പൈങ്ങോടന്‍ said...

ബൂലോഗത്തേക്ക് സ്വാഗതം സുഹൃത്തേ.
ശാന്തിയും സമാധാനവും പാനൂരിനെ തേടിയെത്തട്ടെ...
ആശംസകളോടെ

CHANTHU said...

സ്വാഗതം. അഭിനന്ദനം വരികള്‍ക്ക്‌

യാരിദ്‌|~|Yarid said...

ബൂലോഗത്തിലേക്ക് സ്വാഗതം....:)

salil | drishyan said...

നന്നായിരിക്കുന്നു ആത്മാവില്‍ നിന്ന് തേങ്ങലായ് വന്ന ഈ വരികള്‍.

ബൂലോകത്തിലേക്ക് സുസ്വാഗതം!

സസ്നേഹം
ദൃശ്യന്‍

ഫസല്‍ ബിനാലി.. said...

ശാന്തിക്കും സമാധാനത്തിനും വേണ്ടി നമുക്ക് യത്നിക്കാം, പ്രാര്‍ത്ഥിക്കാം

[ബൂലോഗത്തേക്ക് സ്വാഗതം സുഹൃത്തേ]

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ബൂലോകത്തേയ്ക്ക് സ്വാഗതം സ്നേഹിതാ...
ആത്മാവിന്റെ അടങ്ങാത്ത അലകളെ ഇവിടെ ഉള്‍ക്കൊള്ളിച്ചത്തിനു നന്ദി..

ശ്രീവല്ലഭന്‍. said...

സ്വാഗതം....:)

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു.....
ആത്മാവില്‍ നിന്ന് തേങ്ങലായ് വന്ന ഈ വരികള്‍...
ബൂലോകത്തിലേക്ക് സ്വാഗതം.....

കണ്ണൂരാന്‍ - KANNURAN said...

കവിത നന്നായി, എഴുത്തു തുടരൂ, ബൂലോഗത്തേക്കു സ്വാഗതം.

വല്യോന് said...

malayalam font problom ayath kond mangliyalathil ezhutham,
varikal kollam.....
arambha shhorathwam mathramayi othunghillenn karuthunnu.....
BEST WISHES..........

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സുഹൃത്തേ,
കവിത നന്നായി,
ബൂലോഗത്തേക്ക്
സ്വാഗതം.

ശ്രീവല്ലഭന്‍. said...

Deepak,

വേറൊരു കാണാപ്പുറം ബ്ലോഗ് കൂടി ഉണ്ട്. http://kaanaappuram.blogspot.com/

രണ്ടിന്റെയും ഉള്ളടക്കം വ്യത്യാസം ഉണ്ടാകുമെങ്കിലും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്.